Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Supplyco Liability

നെ​ല്ല് സം​ഭ​ര​ണം: 256.03 കോ​ടി അ​നു​വ​ദി​ക്കും

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: നെ​​​ല്ല് സം​​​ഭ​​​ര​​​ണ പ​​​ദ്ധ​​​തി പ്ര​​​കാ​​​രം സം​​​ഭ​​​രി​​​ക്കു​​​ന്ന നെ​​​ല്ലി​​​ന്‍റെ ഔ​​​ട്ട് ടേ​​​ണ്‍ റേ​​​ഷ്യോ (ഒ​​​ടി​​​ആ​​​ർ ) 68% ൽ ​​​നി​​​ന്നും 64.5 ശ​​​ത​​​മാ​​​ന​​​മാ​​​യി കു​​​റ​​​യ്ക്കാ​​​ൻ കേ​​​ന്ദ്രം ത​​​യാ​​​റാ​​​കാ​​​ത്ത​​​തു മൂ​​​ലം സ​​​പ്ലൈ​​​കോ​​​യ്ക്കു​​​ണ്ടാ​​​യ സാ​​​ന്പ​​​ത്തി​​​ക ബാ​​​ധ്യ​​​ത അ​​​നു​​​വ​​​ദി​​​ക്കും.

2019-20 സീ​​​സ​​​ണ്‍ മു​​​ത​​​ൽ 2021- 22 വ​​​രെ​​​യു​​​ള്ള സം​​​ഭ​​​ര​​​ണ വ​​​ർ​​​ഷ​​​ങ്ങ​​​ളി​​​ലു​​​ണ്ടാ​​​യ ന്പാ​​​ന്പ​​​ത്തി​​​ക സാ​​​ധ്യ​​​ത​​​യാ​​​യ 253.06 കോ​​​ടി രൂ​​​പ അ​​​നു​​​വ​​​ദി​​​ക്കാ​​​നാ​​​ണ് മ​​​ന്ത്രി​​​സ​​​ഭാ​​​യോ​​​ഗം തീ​​​രു​​​മാ​​​നി​​​ച്ച​​​ത്.

2017 സെ​​​പ്റ്റം​​​ബ​​​റി​​​ൽ നെ​​​ല്ല് സം​​​ഭ​​​ര​​​ണം ആ​​​രം​​​ഭി​​​ക്കേ​​​ണ്ട സ​​​മ​​​യ​​​ത്ത്, നെ​​​ല്ല് സം​​​സ്ക​​​ര​​​ണ​​​ത്തി​​​ൽ കി​​​ട്ടു​​​ന്ന അ​​​രി​​​യു​​​ടെ ഔ​​​ട്ട് ടേ​​​ണ്‍ റേ​​​ഷ്യോ കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​ർ നി​​​ശ്ച​​​യി​​​ച്ചി​​​ട്ടു​​​ള്ള 68% കി​​​ട്ടു​​​ന്നി​​​ല്ലെ​​​ന്ന കാ​​​ര​​​ണ​​​ത്താ​​​ൽ മി​​​ല്ലു​​​ട​​​മ​​​ക​​​ൾ നെ​​​ല്ല​​​ടു​​​ക്കാ​​​ൻ വി​​​സ​​​മ്മ​​​തി​​​ച്ചി​​​രു​​​ന്നു.

ഔ​​​ട്ട് ടേ​​​ണ്‍ റേ​​​ഷ്യോ ഒ​​​രു ക്വി​​​ന്‍റ​​​ൽ നെ​​​ല്ലി​​​ന് 68% നി​​​ന്നും 64.5 % ആ​​​യി കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​ർ കു​​​റ​​​വ് വ​​​രു​​​ത്തു​​​ന്ന​​​ത് വ​​​രെ​​​യു​​​ള്ള സാ​​​ന്പ​​​ത്തി​​​ക ബാ​​​ധ്യ​​​ത സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ വ​​​ഹി​​​ക്കു​​​ന്ന​​​താ​​​ണെ​​​ന്ന് 2018ൽ ​​​ഉ​​​ത്ത​​​ര​​​വ് പു​​​റ​​​പ്പെ​​​ട്ടു​​​വി​​​ച്ചി​​​രു​​​ന്നു. തു​​​ട​​​ർ​​​ന്നു​​​ണ്ടാ​​​യ സാ​​​ന്പ​​​ത്തി​​​ക ബാ​​​ധ്യ​​​ത കൂ​​​ടി ഏ​​​റ്റെ​​​ടു​​​ക്കാ​​​നാ​​​ണ് തീ​​​രു​​​മാ​​​നം.

Latest News

Corehub Up